കോലഞ്ചേരി: പട്ടിമറ്റം, കോലഞ്ചേരി മേഖലയിൽ കനാലുകളെ കുപ്പത്തൊട്ടിയാക്കി മാറ്റി മാലിന്യ നിക്ഷേപം കുമിഞ്ഞുകൂടുന്നു. മാലിന്യങ്ങൾ നിറഞ്ഞ കനാലുകൾ ഗുരുതര ആരോഗ്യ ഭീഷണിയാണ് ഉയർത്തുന്നത്. പകർച്ചവ്യാധി ഭീഷണി ഉയർത്തുന്ന മാലിന്യങ്ങൾ അടിഞ്ഞ ഭാഗങ്ങളിൽ രൂക്ഷമായ ദുർഗന്ധവും വ്യാപകമാണ്. വെള്ളമൊഴുക്ക് നിയന്ത്റിക്കുന്ന ഷട്ടറുകളുടെയും പാലങ്ങളുടെയും കലുങ്കുകളുടെയും സമീപത്താണ് പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം അടിഞ്ഞു കൂടുന്നത്. അതോടൊപ്പം അറവു മാലിന്യങ്ങൾ, അടുക്കള വേയ്സ്റ്റുകൾ, ചത്ത മൃഗങ്ങൾ എന്നിവയടക്കം കനാലുകളിൽ അടിയുകയാണ്. നീരൊഴുക്കിനെ ബാധിക്കുന്ന തരത്തിൽ ഇവ കുമിഞ്ഞുകൂടുകയാണ്.
മാലിന്യം മൂലം ഏറെ ദുരിതമനുഭവിക്കുന്നത് കനാലിന്റെ തീരങ്ങളിൽ താമസിക്കുന്നവരാണ്. കെട്ടിക്കിടക്കുന്ന മാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധം ഒരു വശത്ത് ദുരിതം വിതയ്ക്കുമ്പോൾ ചീഞ്ഞളിഞ്ഞ അറവ് മാലിന്യങ്ങൾ കാക്കകൾ കൊത്തി വലിച്ച് കിണറുകളിലും വീടിന്റെ പരിസരങ്ങളിലും ഇടുന്നതും പതിവാകുന്നു.
കനാലിൽ മാലിന്യമിടുന്നത് കണ്ടെത്തിയാൽ ജല സംരക്ഷണ നിയമപ്രകാരം കേസെടുക്കാവുന്ന കുറ്റമാണ്. എന്നാൽ നൂലാമാലകളുടെ പിന്നിൽ നടക്കാൻ കഴിയാത്തതിനാൽ ഉദ്യോഗസ്ഥർ പലപ്പോഴും കണ്ണടയ്ക്കുകയാണ്. പെരിയാർവാലി ഇറിഗേഷൻ വകുപ്പിനാണ് കനാലുകളുടെ ചുമതല.
പ്ലാസ്റ്റിക്കും കനാലിലേക്ക്, കുടിവെള്ളവും മലിനം
കനാലിലേയ്ക്ക് തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്തു ചെയ്യുമെന്ന ആശങ്കയിൽ നാട്ടുകാർ പ്ളാസ്റ്റിക് തള്ളുന്നത് വലിയ ചാക്കുകെട്ടുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കാൻ കനാലുകൾ ഉപയോഗിക്കാൻ തുടങ്ങിയത് വലിയ ഭീഷണി നടപടിയെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാകാത്തത് മാലിന്യ നിക്ഷേപിക്കുന്നവർക്ക് തണലാവുന്നു മാലിന്യ നിക്ഷേപത്തിനെതിരെ നടപടി സ്വീകരിക്കാതെ ആരോഗ്യ വിഭാഗവും
ഇരു കരകളിലുമുള്ള ആയിരക്കണക്കിന് കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് പെരിയാർവാലി കനാലുകളെ പ്രദേശവാസികൾ കുടിവെള്ളം ശേഖരിക്കുന്നത് കനാലുകളോട് ചേർന്നുള്ള കിണറുകളിൽ നിന്ന് ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്നത് മലിനമായ കനാലുകളിൽ നിന്ന് കിണറുകളിലേക്ക് ഊറി വരുന്ന ജലം രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം ടാങ്കറിലെത്തിച്ച് കനാലിലേയ്ക്ക് തള്ളുന്നതും പതിവ് കഴിഞ്ഞ ദിവസം കിഴക്കമ്പലത്ത് ശ്രീജേഷ് റോഡിലും കോലഞ്ചേരിയിൽ പുതുപ്പനത്തും ഇത്തരത്തിൽ കനാലിലേയ്ക്ക് മാലിന്യം തള്ളി