 
കൊച്ചി: വാട്ടർ അതോറിറ്റിയെ ഒഴിവാക്കി എ.ഡി.ബി നിർദ്ദേശപ്രകാരം അന്താരാഷ്ട്ര കുടിവെള്ള വിതരണകമ്പനി സൂയൂസിനെ ഏല്പിക്കുവാനുള്ള ജലവിഭവവകുപ്പിന്റെ തീരുമാനത്തിനെതിരെ കൊച്ചി കോർപ്പറേഷൻ കുടിവെള്ള സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ സമരപരമ്പര ആരംഭിച്ചു. മുഖ്യമന്ത്രിക്ക് 50,000 പേരുടെ ഒപ്പുശേഖരിച്ച് നിവേദനം നൽകും. ഒപ്പശേഖരണ ക്യാമ്പയിൻ എഡ്രാക്ക് പ്രസിഡന്റും സമിതി ചെയർമാനുമായ രംഗദാസ പ്രഭു ഉദ്ഘാടനം ചെയ്തു. റാക്കോ പ്രസിഡന്റ് അഡ്വ.പി.ആർ പത്മനാഭൻ അദ്ധ്യക്ഷനായി. സമിതി കൺവീനറും ടി.യു.സി.ഐ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. ടി.ബി. മിനി, പെരിയാർ മലിനീകരണസമിതി ചെയർമാൻ പുരുഷൻ ഏലൂർ, സെക്രട്ടറി സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.