aiyf
എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ നടത്തിയ ഗാന്ധിസ്മൃതി സംഗമം സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫിന്റെ ദേശാഭിമാന ക്യാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ എസ്. ശിവശങ്കരപിള്ള സ്മാരക ഹാളിൽ ഗാന്ധിസ്മൃതി സംഗമം സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, സി.പി.ഐ മണ്ഡലം സെക്രട്ടറി രമേഷ് ചന്ദ്, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം കെ.പി. റെജിമോൻ, ഡിവിൻ ദിനകരൻ, രേഖ ശ്രീജേഷ്, പി.എം. നിസാംമുദ്ധീൻ, കെ.ആർ. പ്രതീഷ്, കെ.ബി. നിസാർ, ബിനു പി. ജോൺ, വിനു നാരായണൻ എന്നിവർ സംസാരിച്ചു.