അങ്കമാലി: വേങ്ങൂർ - കിടങ്ങൂർ റോഡിന് ബി.എം ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിന് മുന്നോടിയായി പുറംപോക്ക് അളന്ന് തിട്ടപ്പെടുത്താൻ ആലുവ താലൂക്ക് സർവേ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കിടങ്ങൂർ റോഡ് ഡെവലപ്പ്മെന്റ് കമ്മറ്റി ആവശ്യപ്പെട്ടു. ഇതിന് പുറമെ വീതി കുറഞ്ഞ ഭാഗങ്ങളിലും അപകടകരമായ വളവുകൾ നിവർത്തുന്നതിനും സ്ഥലം സൗജന്യമായി നൽകാൻ നാട്ടുകാർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കിടങ്ങൂർ ഇൻഫന്റ് ജീസസ് ചർച്ച് മീഡിയ ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി സെബാസ്റ്റ്യൻ, ജോർജ് സ്റ്റീഫൻ, റെജി ഫ്രാൻസിസ് കല്ലൂക്കാരൻ, സാലി വിൽസൺ, ജോണി കുരിയാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.