lulu
ലുലു ഫോറെക്സിന്റെ വാർഷികത്തോട് അനുബന്ധിച്ച് തൈയ്ക്കൂടം സെന്റ് അ​ഗസ്റ്റിൻസ് യു.പി. സ്കൂളിന് നിർമ്മിക്കുന്ന കളിസ്ഥലത്തിനുള്ള ചെക്ക് ലുലു ഫിൻസർവ് എം.ഡിയും സി.ഇ.ഒയുമായ സുരേന്ദ്രൻ അമിറ്റതൊടിയും ലുലു ഫോറെക്സ് ഡയറക്ടർ ഷിബു മുഹമ്മ​ദും ചേർന്ന് കൈമാറുന്നു

കൊച്ചി; ലുലു ഫോറെക്സിന്റെ 13-ാം വാർഷികത്തോട് അനുബന്ധിച്ച് തൈയ്ക്കൂടം സെന്റ് അ​ഗസ്റ്റിൻസ് യു.പി സ്കൂളിന് കളിസ്ഥലം നിർമ്മിച്ചുനൽകും. ലുലു ഫിൻസർവ് എം.ഡിയും സി.ഇ.ഒയുമായ സുരേന്ദ്രൻ അമിറ്റതൊടി, ലുലു ഫോറെക്സ് ഡയറക്ടർ ഷിബു മുഹമ്മ​ദ് എന്നിവർ ചേർന്ന് സ്കൂൾ അധികൃതർക്ക് ചെക്ക് കൈമാറി.

124 വർഷം പഴക്കമുള്ള സെന്റ് അ​ഗസ്റ്റിൻ യു.പി സ്കൂളിൽ 280 കുട്ടികളുണ്ട്. ആധുനിക കളിക്കോപ്പുകൾ ഏറെ സുരക്ഷതിത്വത്തോടെയാണ് ഇവിടെ സ്ഥാപിക്കുന്നത്.

ചടങ്ങിൽ സെന്റ് റാഫേൽ ചർച്ച് വികാരി ഫാ. സെബാസ്റ്റ്യൻ ജോബി അസീതുപറമ്പിൽ അദ്ധ്യക്ഷനായി. എച്ച്. എം സി.ജെ. നീന, പി.ടി.എ പ്രസിഡന്റ് ജോസ് റാബ്സന്റ് എന്നിവർ സംസാരിച്ചു.