gold

കൊച്ചി: കരിപ്പൂർ വിമാനത്താവളം വഴി വരുന്ന സ്വർണക്കള്ളക്കടത്തും ഹവാല പണവും കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതായുള്ള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിനെ ചില സ്ഥാപിത താത്പര്യക്കാർ മറ്റു വിവാദങ്ങൾ സൃഷ്ടിച്ച് വഴി തിരിച്ച് വിടുന്നത് ആസൂത്രിതമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു ആരോപിച്ചു.

മലപ്പുറത്തെ കള്ളക്കടത്തിനെ മതവുമായി കൂട്ടിക്കെട്ടി വർഗീയ വികാരം കുത്തിയിളക്കാൻ ശ്രമിക്കുന്നവർ തീവ്രവാദത്തെ മറച്ച് പിടിക്കാനാണ് ശ്രമിക്കുന്നത്. വർഗീയ വികാരം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാൻ വേണ്ടിയാണിത്. കള്ളക്കടത്തിന് പിന്നിലുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവരെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ബാബു ആവശ്യപ്പെട്ടു.