
ചോറ്റാനിക്കര : മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് തുരുത്തിക്കര 39-ാം നമ്പർ അങ്കണവാടി ഇനി ഹരിത അങ്കണവാടി. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഹരിത അങ്കണവാടി പ്രഖ്യാപനം നടന്നു. വാർഡ് അംഗം ലിജോ ജോർജ്, അങ്കണവാടി ജീവനക്കാരായ വനജ കുമാരി കെ.എൻ., സിനി വർഗ്ഗീസ്, സി.ഡി.എസ് അംഗം സുമ ഗോപി, എ.എൽ.എം.സി അംഗം പി.എ. പീറ്റർ, ആശാ വർക്കർ സിജി കെ. പി. , ഹരിത കർമ്മ സേനാ അംഗങ്ങളായ തങ്കമണി എ.പി. , സിസി റെജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കിയാവും ഇനി മുതൽ അങ്കണവാടിയുടെ പ്രവർത്തനം .