air

കൊച്ചി: എണ്ണൂറിലധികം ശ്വാസകോശ രോഗ വിദഗ്ദ്ധർ പങ്കെടുക്കുന്ന ദേശീയ സമ്മേളനമായ 'പൾമോകോൺ സിൽവർ 2024' ഇന്നു മുതൽ 6 വരെ കൊച്ചി ഐ.എം.എ ഹൗസിൽ നടക്കും.

അക്കാഡമി ഒഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിന്റെ (എ.പി.സി.സി.എം) രജത ജൂബിലിയുടെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. രോഗങ്ങളുടെ പുതിയ സ്ഥിതിവിവരക്കണക്കുകൾ, ഗവേഷണങ്ങൾ, സാങ്കേതിക പുരോഗതികൾ എന്നിവ ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ വിദഗ്ദ്ധരും ഗവേഷകരും പരിശീലകരും പങ്കെടുക്കും. നാളെ രാവിലെ 10.30ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. കൊച്ചിൻ തൊറാസിക് സൊസൈറ്റിയുടെ പിന്തുണയോടെ നടക്കുന്ന സമ്മേളനത്തിൽ അമ്പതോളം വിദഗ്ദ്ധർ ചർച്ചകൾക്ക് നേതൃത്വം നൽകും.