കോലഞ്ചേരി: കോലഞ്ചേരി പുതുപ്പനം പുതുപ്പാടിയിൽ ജോബി വർഗീസിന്റെ വീട്ടിലെ പുകപ്പുരയ്ക്ക് തീപിടിച്ചു. വീടിന്റെ ഒന്നാം നിലയിൽ സൂക്ഷിച്ചിരുന്ന വയ്ക്കോൽ കെട്ടുകളിലേക്കും തീ പടർന്നു. പട്ടിമറ്റം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.