ആലങ്ങാട്: വരാപ്പുഴ സർവീസ് സഹകരണ ബാങ്ക് നല്കി വരുന്ന പെൻഷൻ വിതരണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് രാജേഷ് ചീയ്യേടത്ത് അദ്ധ്യക്ഷനായി. വെസ് പ്രസിഡന്റ് ഫ്രാൻസിസ് പുന്നത്തിൽ, വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കുമാരി, കൊച്ചുറാണി ജോസഫ്, വിജു ചുള്ളിക്കാട്ട്, ഡയറക്ടർ ബോർഡ് അംഗങ്ങളായ സി.ഐ. ജോയ്, സാജൻ ചക്യത്ത്, കെ.സി. ജൂജൻ വില്ലി, ജോൺസൺ കാട്ടി പറമ്പിൽ, നോണി, രത്നാകര പൈ, ജിതീഷ് ലാസർ, രമേശൻ, മിനി ജൂഡ്സൺ, ലിസ ഗ്ലാൻസൺ, വിജി സുരേഷ്, ബാങ്ക് സെക്രട്ടറി റുക്സാന ബായ് തുടങ്ങിയവർ സംസാരിച്ചു.