rc

ആലുവ: ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ ഒഫ് ഡിസീസസ് കോഡിംഗ് (ഐ.സി.ഡി) നവീകരിക്കുന്നതിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയുമായി ചേർന്ന് ത്രിദിന ശില്പശാല രാജഗിരി ആശുപത്രിയിൽ ആരംഭിച്ചു. ലോകമെമ്പാടും ആരോഗ്യരംഗത്ത് 30 വർഷമായി തുടരുന്ന ഡിസീസസ് കോഡിംഗിന്റെ 11-ാമത് പുനരവലോകനമാണ് ശില്പശാല ചർച്ച ചെയ്യുന്നത്. രാജഗിരി ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഡോ. ഇസ്‌ലാം ഇബ്രാഹിം ആമുഖപ്രഭാഷണവും ഡോ. ഹിൽഡേ ദി ഗ്രോവ് മുഖ്യപ്രഭാഷണവും നടത്തി. ഡോ. നെദാദ് കോസ്റ്റാൻ സെക് ജനീവയിൽ നിന്ന് തത്സമയം സംസാരിച്ചു. ഡോ. പ്രശാന്ത് മാത്തൂർ, ബി. ശ്രീകുമാർ, ഡോ. ജിജി കുരുട്ടുകുളം, ബിന്ദു ജിമ്മി എന്നിവർ സംസാരിച്ചു.