1
സമരം മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യുന്നു

തോപ്പുംപടി: ഹാർബർ പാലം സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സത്യാഗ്രഹ സമരം ഡി.സി.സി പ്രസിഡന്റ്‌ മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ അവറാച്ചൻ എട്ടുങ്കൽ അദ്ധ്യക്ഷനായി. സമാപന സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. നേതാക്കളായ എൻ. വേണുഗോപാൽ, എം.ആർ. അഭിലാഷ്, ടോണി ചമ്മണി, തമ്പി സുബ്രഹ്മണ്യൻ, ഡൊമനിക് പ്രസന്റേഷൻ, കെ.കെ. കുഞ്ഞച്ചൻ, എം പി ശിവദത്തൻ, ഷാജി കുറുപ്പശേരി, കെ.എസ്. പ്രമോദ്, കെ.ആർ. പ്രേമകുമാർ, പി.പി. ജേക്കബ്ബ്, ഷിഹാബുദീൻ, ജോൺ പഴേരി , ജോസഫ് മാർട്ടിൻ, അഡ്വ. തമ്പി ജേക്കബ്, എൽദോ കെ. ചെറിയാൻ, അനു സെബാസ്റ്റ്യൻ,റോബർട്ട് ക്ലമന്റ് എന്നിവർ സംസാരിച്ചു. സി.എക്സ്. ജൂഡ്, ജോസഫ് സുമിത്, ഐ.എ. ജോൺസൻ, പ്രേം ജോസ്, ലിഫിൻ ജോസഫ്, വിപിൻ ഐസക്, സേവ്യർ ജാക്സൺ എന്നിവർ നിരാഹാരം അനുഷ്ഠിച്ചു.