 
മൂവാറ്റുപുഴ: ഗാന്ധിജയന്തി ദിനത്തിൽ വൈസ്‌മെൻ ഇന്റർനാഷണൽ ക്ലബ് മൂവാറ്റുപുഴ ടവേഴ്സിന്റെ ആഭിമുഖ്യത്തിൽ മാറാടി സ്നേഹ വീട്ടിൽ ഒരു മാസത്തേക്ക് ഭക്ഷണത്തിന് ആവശ്യമായ പലവ്യഞ്ജനങ്ങൾ എത്തിക്കുകയും വൈസ് മെനറ്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ സ്നേഹവീട് ശുചീകരിക്കുകയും ചെയ്തു. മെനറ്റ്സ് പ്രസിഡണ്ട് രഞ്ജു ബോബി നെല്ലിക്കൽ പല വ്യഞ്ജനങ്ങൾ സ്നേഹം ചരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബിനീഷ് കുമാറിന് കൈമാറി. ക്ലബ് പ്രസിഡന്റ് ജോർജ് വെട്ടിക്കുഴി, മുൻ ഡി.ജി പ്രഫ. ഹേമ വിജയൻ, ജെയിംസ് മാത്യു, കെ.എസ്. സുരേഷ് , പ്രീതി സുരേഷ്, ബെൽ ബേസിൽ ബേബി, ആർ. ഹരിപ്രസാദ്, ആശ ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. സ്നേഹ വീട്ടിലെ അന്തേവാസികൾക്കൊപ്പം കലാപരിപാടികൾ അവതരിപ്പിച്ചതിന് ശേഷം അമ്മമാരൊടൊപ്പം ലഘു ഭക്ഷണവും കഴിച്ചു.