mla
ജില്ലാ മെഡിക്കൽ ഓഫീസും ആരോഗ്യകേരളവും ജില്ലാപഞ്ചായത്തും ആലുവ നഗരസഭയും സംയുക്തമായി ആലുവ ജില്ലാ ആശുപത്രിയിൽ സംഘടിപ്പിച്ച ജില്ലാ ലോക പേവിഷബാധ ദിനാചരണം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ജില്ലാ മെഡിക്കൽ ഓഫീസും ആരോഗ്യകേരളവും ജില്ലാപഞ്ചായത്തും ആലുവ നഗരസഭയും സംയുക്തമായി ആലുവ ജില്ലാ ആശുപത്രിയിൽ സംഘടിപ്പിച്ച ലോക പേവിഷബാധ ദിനാചരണം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ എം.ഒ. ജോൺ മുഖ്യാതിഥിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് വിശിഷ്ടാതിഥിയുമായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ. ആശ,​ ഡോ. പി.എസ്. ശിവപ്രസാദ്, എം.ജെ. ജോമി, ഡോ. സ്മിജി ജോർജ്, പി.പി. ജെയിംസ്, സി.എം. ശ്രീജ, പി.എസ്. സുബൈർ എന്നിവർ സംസാരിച്ചു. ഡോ. ഷീജ ശ്രീനിവാസ് ക്ളാസെടുത്തു.