പെരുമ്പാവൂർ: ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിൽ 7, 8 തീയതികളിൽ നടക്കുന്ന പെരുമ്പാവൂർ വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രമേളയുടെ ലോഗോ എ.ഇ.ഒ ഒ.കെ. ബിജിമോൾ പ്രകാശനം ചെയ്തു. എസ്.എൻ.എച്ച്.എസ്.എസിലെ ചിത്രകലാ അദ്ധ്യാപിക ടി.എസ്. സുമയാണ് ലോഗോ രൂപകല്പന ചെയ്തത്. സ്‌കൂൾ മാനേജർ ടി.എൻ. പുഷ്പാംഗദൻ, പി.ടി.എ. പ്രസിഡന്റ് കെ.എസ്. ജയൻ, പ്രിൻസിപ്പൽ എൻ.വി. ബാബുരാജൻ, പ്രധാനാദ്ധ്യാപിക സിനി പീതൻ, എന്നിവർ സംസാരിച്ചു.