വൈപ്പിൻ: മുനമ്പം വൈപ്പിൻ പ്രദേശങ്ങളിലെ പൊതുജനങ്ങൾക്കായി പുതിയ ബസ് റൂട്ട് രൂപീകരണം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് നാളെ ജനകീയ സദസ് സംഘടിപ്പിക്കുമെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അറിയിച്ചു. ഞാറക്കൽ ടാലന്റ് പബ്ലിക് സ്‌കൂളിൽ രാവിലെ 11ന് എം.എൽ.എയുടെ നേതൃത്വത്തിൽ ജനകീയ സദസ് നടക്കും. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനിൽ എന്നിവർ പങ്കെടുക്കും. ആർ.ടി.ഒ. ടി.എം. ജെയ്‌സൺ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കെ. മനോജ് എന്നിവരും ജനപ്രതിനിധികളും അനുബന്ധ വകുപ്പ് ഉദ്യോഗസ്ഥരും വിവിധ സാമൂഹ്യ, രാഷ്ട്രീയ പ്രതിനിധികളും പങ്കെടുക്കും.
വൈപ്പിൻകരയിലെ വിവിധ പഞ്ചായത്തുകളിൽ കെ.എസ്ആർ.ടി.സി.യുടേത് അല്ലാത്ത റൂട്ടുകളിൽ പുതിയ ബസ് പെർമിറ്റുകൾ അനുവദിക്കുന്നതിന് പ്രൊപ്പോസലുകൾ സമർപ്പിക്കാൻ ജനകീയ സദസ് അവസരമൊരുക്കും. പൊതു ഗതാഗതവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയാകും.