 
ആലങ്ങാട്: ജൻ ശിക്ഷൺ സൻസ്ഥാന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ചു കൊങ്ങോർപ്പിള്ളി നിർമല ഭവൻ കോൺവെന്റിൽ സ്വച്ഛതാ ദിവസ് സംഘടിപ്പിച്ചു.ശുചീകരണ പക്ഷാചരണത്തിന്റെ ഭാഗമായി ആലുവ റെയിൽവേ സ്റ്റേഷൻ, ചെറായി ബീച്ച്, നായരമ്പലം ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ ജെ.എസ്.എസ്. നടത്തിയ ശുചീകരണ പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശനവും പരിസരവും ജല സ്രോതസുകളും എങ്ങനെ മാലിന്യ മുക്തമാക്കാം എന്നതിനെക്കുറിച്ച് ചർച്ചയും ഇതിന്റെ ഭാഗമായി നടത്തി. ജെ.എസ്.എസ്. സ്റ്റാഫ് അംഗങ്ങൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.