1

മട്ടാഞ്ചേരി: എം.എൽ.എ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ച് വാങ്ങിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫും ആനുവൽ പ്ലാൻ ഫണ്ട്‌ വിനിയോഗിച്ച് നിർമ്മിച്ച കോൺഫറൻസ് ഹാൾ കോമ്പൗണ്ട് വാൾ, നവീകരിച്ച കാഷ്വാലിറ്റി വാർഡ് എന്നിവയുടെ ഉദ്ഘാടനം കെ. ജെ. മാക്സി എം.എൽ.എ നിർവഹിച്ചു. മട്ടാഞ്ചേരി ഗവ. ആശുപത്രിയിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ. എ അൻസിയ, ഫോർട്ട്‌ കൊച്ചി സബ് കളക്ടർ മീര.കെ , കോർപ്പറേഷൻ സ്ഥിരം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ. അഷറഫ്, ഷീബാ ലാൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.