
കൊച്ചി: ഭാരത് ധർമ്മ ജനസേന എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ 155-ാം ജയന്തി അനുസ്മരണ സദസ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. സി.ജി. രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രസംഗ പരിപാടിയിൽ പങ്കെടുത്ത കെ.സി. ബിജിത്ത്, എം.ഒ. ശിവാനി, കെ.ബി. ജ്യോതി ലക്ഷ്മി, ശിവേദ്യ എന്നിവർക്ക് രഘുനാഥ് ചോ അവാർഡ് വിതരണം ചെയ്തു. ഷാജി ഇരുമ്പനം, നെടുമ്പാശേരി വിജയൻ, പി.കെ. സുബ്രഹ്മണ്യൻ, മനോജ് മാടവന, കെ.ജി. ബിജു, അർജുൻ ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.