വൈപ്പിൻ: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ കുഴുപ്പിള്ളി പഞ്ചായത്ത് തല ഉദ്ഘാടനവും സാനിറ്ററി പാഡ് ഇൻസിനറേറ്റർ ഉദ്ഘാടനവും കുഴുപ്പിള്ളി ബീച്ചിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. സാജിത് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എം.എം. പ്രമുഖൻ വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്റ് സിനി ജയ്‌സൺ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ എം.പി. രാധാകൃഷ്ണൻ, ഷൈബി ഗോപാലകൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ലളിതാ രമേശൻ, വി.ഇ.ഒ ജിസ്‌ന സുനിൽ, എം.കെ. ദേവരാജൻ, പി.ജി. മനോഹരൻ, വാർഡ് അംഗം വിപിന അനീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന മെഗാ ബീച്ച് ശുചീകരണത്തിൽ പഞ്ചായത്തിലെ ഹരിത കർമ്മ സേന, യുവജന ക്ഷേമ ബോർഡിന്റെ ടീം വളണ്ടിയർമാർ, റിലയൻസ് ഫൗണ്ടേഷൻ, ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ്, കുന്നുകര എം.ഇ.എസ് കോളേജ്, അയ്യമ്പിള്ളി റാംസ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. അയ്യമ്പിള്ളി റാംസ് കോളേജ് നിർമ്മിച്ച് നൽകിയ ബോട്ടിൽ ബൂത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.