gpf

കൊച്ചി: കേരളസാഹിത്യ മണ്ഡലം തൃക്കാക്കര സാംസ്‌കാരിക കേന്ദ്രവുമായി ചേർന്ന് കാക്കനാട് ഓണം പാർക്കിൽ ഗാന്ധിസ്മൃതിയും സുഭാഷ് ചന്ദ്രന്റെ 'ജ്ഞാനസ്‌നാനം' കഥയുടെ ചർച്ചയും നടത്തി. 'ഗാന്ധിജിയുടെ പ്രസക്തി' എന്ന വിഷയത്തിൽ ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ. വി.എം. മൈക്കിൾ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യമണ്ഡലം പ്രസിഡന്റ് കെ.എ. ഉണ്ണിത്താൻ, സെക്രട്ടറി ബിജോയ് ജോസ്, ട്രഷറർ യൂനസ്, തൃക്കാക്കര സാംസ്‌കാരിക കേന്ദ്രം രക്ഷാധികാരി പോൾ മേച്ചരിൽ, ചെറുകുന്നം വാസുദേവൻ, ഹേമ ടി.തൃക്കാക്കര, കെ.എക്‌സ്. ലൂയിസ്, ജയചന്ദ്രൻ തോന്നയ്ക്കൽ, സി.സത്യൻ, ഡോ.വി.ജെ. ജോർജ്ജ്, ഉഷ കണവള്ളിൽ എന്നിവർ പ്രസംഗിച്ചു. ഹേമ ടി.തൃക്കാക്കര മോഡറേറ്ററായിരുന്നു.