വൈപ്പിൻ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ വൈപ്പിൻ ബ്ലോക്ക് വനിത കൺവെൻഷനും വയോജന ദിനാചരണവും നായരമ്പലം മാംഗല്യ ഓഡിറ്റോറിയത്തിൽ ബ്ലോക്ക് സെക്രട്ടറി അമ്മിണി ദാമോദരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എ. വർഗീസ് അദ്ധ്യക്ഷനായി. വി.എസ്. രവീന്ദ്രനാഥ് , വി.കെ. ശ്രീനിവാസൻ, കെ.എ. അമ്മിണി, എൻ.കെ. പ്രസാദ്, കെ.എം. ബാബു, എ.എ. മുരുകാനന്ദൻ, ആർ.വി. രാജൻ, എ.സി. ഗോപി എന്നിവർ സംസാരിച്ചു.