പറവൂർ: ഏഴിക്കര ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ ആമ്പത്തോട് പാലം മുതൽ വടക്കേക്കര വരെയും രണ്ട് അനുബന്ധ റോഡുകളും ടൈൽസ് വിരിച്ച് നവീകരിക്കാൻ ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ നിന്ന് 73 ലക്ഷം രൂപ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. റോഡുകളുടെ നിർമ്മാണം വേഗത്തിൽ തുടങ്ങാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും പ്രതിപക്ഷനേതാവ് അറിയിച്ചു.