avard
പി.പി. എൽദോസ്

മുവാറ്റുപുഴ : ജെ.സി.ഐ മൂവാറ്റുപുഴ ടൗൺ ചാപ്റ്റർ ഏർപ്പെടുത്തിയ രണ്ടാമത് ജെ.സി.ഐ ഗ്രാമ സ്വരാജ് അവാർഡിന് മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് അർഹനായി. 25,001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 7ന് വൈകിട്ട് 6ന് മൂവാറ്റുപുഴ കബനി പാലസ് ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അഡ്വ .ഡീൻ കുര്യാക്കോസ് എം.പി അവാർഡ് സമ്മാനിക്കും.ചടങ്ങിൽ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ മുഖ്യാതിഥിയാവും.