ആലുവ: ആലുവ ഗീതാഭവൻ ട്രസ്റ്റിന്റെയും വിദ്യാഭ്യാസ വികാസ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാഷണൽ എഡ്യുക്കേഷൻ പോളിസി 2020 സംസ്ഥാനതല ശില്പശാല കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മനു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വികാസ കേന്ദ്ര സംസ്ഥാന പ്രസിഡന്റ് ഡോ. ഇന്ദുചൂഡൻ അദ്ധ്യക്ഷനായി. അനിൽ മോഹൻ, ഡോ. വി. രഘു, ഡോ. അരുൺദേവ്, ഡോ. ജെനി റാഫേൽ, ഡോ. എം.കെ. ബിന്ദു എന്നിവർ ക്ളാസെടുത്തു. ബി.കെ. പ്രിയേഷ് കുമാർ, പ്രസീത, അഡ്വ. സുന്ദരം ഗോവിന്ദ്, ബി. അജിത്കുമാർ, എ.വി. പ്രസാദ്, അഡ്വ. എം.എ. വിനോദ്, അഡ്വ. ശ്രീദത്ത്, സുനിൽകുമാർ, സഞ്ജീവ് എന്നിവർ സംസാരിച്ചു.