 
മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിൽ വരുന്ന വാളകം ഗ്രാമപഞ്ചായത്തിലെ 18 അങ്കണവാടികൾ സംയുക്തമായി സംഘടിപ്പിച്ച ദേശീയ പോഷണ മാസാചരണത്തിന്റെ സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ പ്രസിഡന്റ് കെ.പി. എബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോൾസി എൽദോസ് അദ്ധ്യക്ഷയായി. ഐ.സി.ഡി.എസ് സൂപ്പർവൈസർ വി. ബീന ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.കെ. രജി, ലിസി എൽദോസ്, ബിനോ കെ.ചെറിയാൻ, എൽ.എച്ച്.ഐ വിലാസിനി, വി.ജെ. വിദ്യ, കെ.കെ. അജിത തുടങ്ങിയവർ പ്രസംഗിച്ചു.