പറവൂർ: നിർദ്ദിഷ്ട ദേശീയപാത 66ൽ പട്ടണം കവലയിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല റിലേ സത്യാഗ്രഹം തുടങ്ങി. പട്ടണം കവലയിലെ ദേശീയപാത നിർമ്മാണ സ്ഥലത്ത് ആരംഭിച്ച സത്യാഗ്രഹം കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ കെ.വി. അനന്തൻ അദ്ധ്യക്ഷനായി. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, ഫ്രാൻസിസ് വലിയപറമ്പിൽ, ഷംസുദ്ദീൻ എടയാർ, സി.എം. ലിഗോഷ്, കെ.കെ. അബ്ദുല്ല, എൻ.എം. പിയേഴ്‌സൺ, എം. എ. റഷീദ് രാജൻ കല്ലറക്കൽ തുടങ്ങിയവർ സംസാരിച്ചു. സത്യാഗ്രഹത്തിന് ശേഷം മുനമ്പം കവല വരെ പ്രകടനം നടന്നു.