 
ആലുവ: ഏറെ കാലത്തിന് ശേഷം സബ് ജയിൽ റോഡിൽ സീനത്ത് കവലയുടെ കിഴക്ക് വശം പൊതുകാന നിർമ്മാണവും റോഡ് വികസനവും ആരംഭിച്ചു. ആലുവ - മൂന്നാർ റോഡ് ആരംഭിക്കുന്ന ഇവിടെ വൈദ്യുതി പോസ്റ്റുകളും മാറ്റി സ്ഥാപിക്കും. എന്നാൽ സിനിമ തീയറ്ററിനോട് ചേർന്നുള്ള കെ.എസ്.ഇ.ബി ട്രാൻസ്‌ഫോമർ മാറ്റി സ്ഥാപിക്കുന്നില്ല. ഇവിടെ ഉണ്ടായിരുന്ന ചുമട്ടുതൊഴിലാളികളുടെ താത്കാലിക വിശ്രമ കേന്ദ്രം മാറ്റി. ഓട്ടോ ഡ്രൈവർമാരുടെ മൂന്ന് കൊടിമരവും നീക്കി. പി.ഡബ്ല്യു.ഡിയാണ് നിർമ്മാണം നടത്തുന്നത്. തീയറ്ററിലേക്ക് വാഹനങ്ങൾ കയറുന്നതിന് തടസമില്ലാതെയാണ് കാന നിർമ്മാണം പുരോഗമിക്കുന്നത്.