gurukulam-
മന്നം വൈശാഖ് വാസ്തുജ്യോതിഷ ഗുരുകുലത്തിൽ നവരാത്രി ആഘോഷം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: മന്നം വൈശാഖ് വാസ്തുജ്യോതിഷ ഗുരുകുലത്തിൽ നവരാത്രി ആഘോഷങ്ങൾ തുടങ്ങി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്തു. ഗുരുകുലം ഡയറക്ടർ ജയകൃഷ്ണൻ എസ്. വാരിയർ അദ്ധ്യക്ഷനായി. ശ്രീകല ജയകൃഷ്ണൻ, കെ.വി. സുനിൽകുമാർ, ഷൈജു മനയ്ക്കപ്പടി, ഡോ. എടനാട് രാജൻ നമ്പ്യാർ, മനോജ് തുരുത്ത് തുടങ്ങിയവർ സംസാരിച്ചു. ചോറ്റാനിക്കര ക്ഷേത്രംതന്ത്രി ദിലീപ് നമ്പൂതിരിപ്പാട്, കൊടുങ്ങല്ലൂർ പാരമ്പര്യ മേൽശാന്തി സത്യധർമ്മ അടിക എന്നിവരെ ആദരിച്ചു. വിജയദശമിനാളിൽ വിദ്യാരംഭവും വാസ്തുശാസ്ത്രം ക്ലാസുകളുടെ ഉദ്ഘാടനവും നടക്കും.