benny

ആലുവ: തായിക്കാട്ടുകര സഹകരണ ബാങ്കിന്റെ കീഴിലാരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.കെ. ജമാൽ അദ്ധ്യക്ഷനായി. അൻവർ സാദത്ത് എം.എൽ.എ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, ബാങ്ക് വൈസ് പ്രസിഡന്റ് മനോഹരൻ തറയിൽ, സി.പി. നാസർ, അക്‌സർ മുട്ടം, മുഹമ്മദ് നാസർ, അബ്ബാസ് മട്ടുമ്മൽ, പി.എസ്. ബാലകൃഷ്ണൻ, ടി.ഐ. മുഹമ്മദ്, അലി കരിപ്പായി, ജോസ്ദാസ്, മുഹമ്മദ് ഷാഫി, ശാന്ത ഉണ്ണിക്കൃഷ്ണൻ, സജീവ്‌ തെക്കേകര, സിമില മനു, സഫിയ സഗീർ, സെക്രട്ടറി മഞ്ജു രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.