കോലഞ്ചേരി: മണ്ണൂരിൽ കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തിൽ മാറാച്ചേരി മത്തായി മരിച്ച സംഭവത്തിൽ കടന്നുകളഞ്ഞ ബൈക്ക് ഉടമയെയും ബൈക്കും കുന്നത്തുനാട് പൊലീസ് കണ്ടെത്തി. എം.സി റോഡിലെ നിരവധി സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഉടമയെ കണ്ടെത്തിയത്. ബൈക്കും ഉടമയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴയിൽ ജോലി സംബന്ധമായ കാര്യങ്ങൾക്ക് പോകും വഴിയായിരുന്നു മത്തായി അപകടത്തിൽപ്പെട്ടത്.