കൊച്ചി: എസ്.എൻ.ഡി​.പി. യോഗം തി​രഞ്ഞെടുപ്പി​ന് വോട്ടർ പട്ടി​ക തയ്യാറാക്കുന്ന മേൽനോട്ട സമി​തി​യുടെ ഓഫീസ് പ്രവർത്തനങ്ങൾക്ക് വേണ്ടത്ര സ്ഥലസൗകര്യം നൽകാൻ ഹൈക്കോടതി​ ഉത്തരവായി​. പാലാരി​വട്ടത്തെ കണയന്നൂർ യൂണി​യൻ ഓഫീസി​ലും കൊല്ലത്തെ യോഗം ഓഫീസി​ലും സ്ഥലം ലഭ്യമാണെന്ന് യോഗത്തി​ന്റെ അഭി​ഭാഷകൻ അറി​യി​ച്ചി​രുന്നു. ഇവി​ടെ സൗകര്യങ്ങൾ ഒരുക്കാൻ ജസ്റ്റി​സ് ടി​.ആർ. രവി​ നി​ർദേശി​ച്ചു.

സമിതിയുടെ രേഖകൾ സൂക്ഷിക്കാൻ മതിയായ സൗകര്യം ഒരുക്കണം. സമി​തി​ അദ്ധ്യക്ഷനായ റിട്ട. ജഡ്ജി ജസ്റ്റിസ് കെ. രാമകൃഷ്ണന് പ്രാഥമി​ക ഓണറേറി​യമായി​ മൂന്നു ലക്ഷം രൂപ യോഗം ഒരാഴ്ചയ്ക്കകം നൽകണം. പ്രവർത്തന പുരോഗതി​യുടെ ഇടക്കാല റി​പ്പോർട്ടുകളും ഫണ്ട് ആവശ്യമുണ്ടെങ്കി​ൽ അക്കാര്യവും സമി​തി​ കോടതി​യി​ൽ സമർപ്പി​ക്കണം. കമ്മിറ്റിക്ക് ആവശ്യമായ ജീവനക്കാരെ യോഗം നൽകണം. കമ്മിറ്റി ആവശ്യപ്പെടുന്ന രേഖകളും കൈമാറണം.
വോട്ടർ പട്ടിക അന്തിമമാക്കാനുള്ള സമയക്രമം സംബന്ധിച്ചു സമിതി തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി 30ന് നിർദേശിച്ചിരുന്നു. തി​രി​ച്ചറി​യി​ൽ കാർഡ് വി​വരങ്ങൾ ഉൾപ്പെടെയുള്ള വോട്ടർ പട്ടി​ക തയ്യാറാക്കാൻ കൂടുതൽ സമയം വേണമെന്ന് യോഗം ആവശ്യപ്പെട്ടതി​നെ തുടർന്നാണി​ത്.