കോലഞ്ചേരി: കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജിലെ കമ്മ്യൂണി​റ്റി ഹെൽത്ത് നഴ്സിംഗ് വിഭാഗത്തിന്റെയും തൃപ്പൂണിത്തുറ അർബൻ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ ഗവ. ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനികൾക്ക് ബോധവത്കരണ ക്ളാസ് നടത്തി. വ്യക്തി ശുചിത്വം, വയോജന പരിപാലനം എന്നിവയെ സംബന്ധിച്ചായിരുന്നു ക്ലാസ്. നഴ്‌സിംഗ് വിഭാഗം അദ്ധ്യാപകരും അർബൻ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും പങ്കെടുത്തു.