 
മൂവാറ്റുപുഴ: വയനാട് ദുരന്ത ബാധിതർക്ക് എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ നിർമ്മിച്ചു നൽകുന്ന അക്ഷരഭവനത്തിനായി മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ 2.25 ലക്ഷം രൂപ നൽകി. ഈ തുകയുടെ ചെക്ക് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണിയിൽ നിന്ന് ഏറ്റുവാങ്ങി. ഇതോടനുബന്ധിച്ചു നടന്ന യോഗം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് പി. അർജുനൻ അദ്ധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ, ജില്ലാ കൗൺസിൽ മെമ്പർമാരായ കെ.എൻ. മോഹനൻ, ഡോ. രാജി കെ. പോൾ, കെ.കെ. ജയേഷ്, താലൂക്ക് എക്സിക്യുട്ടീവ് മെമ്പർ എം.എ. എൽദോസ്, പി.ബി. സിന്ധു, വി.ടി. യോഹന്നാൻ, സി.ടി. ഉലഹന്നാൻ, അഭിലാഷ് കെ. ഡേവിഡ് എന്നിവർ സംസാരിച്ചു. കേരള സ്റ്രേറ്റ് ലൈബ്രറി കൗൺസിൽ വയനാട് ദുരന്ത ഭൂമിയിൽ വീട് നഷ്ടപ്പെട്ടവർക്കായി നിർമ്മിച്ചു നൽകുന്ന 15 അക്ഷര ഭവനങ്ങളിൽ ഒന്ന് എറണാകുളം ജില്ലാ ലൈബ്രറി കൗൺസിലാണ് നിർമ്മിച്ചുനൽകുന്നത്. ഒരു അക്ഷരഭവനത്തിന് 14 ലക്ഷം രൂപയാണ് ലൈബ്രറി കൗൺസിൽ ചെലവ് കണക്കാക്കുന്നത്.