ചോറ്റാനിക്കര: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ചലച്ചിത്ര സംവിധായകൻ ഷാജി കൈലാസ് ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ദേവസ്വംബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ അദ്ധ്യക്ഷനായി. ഒളിമ്പ്യൻ പി. ആർ. ശ്രീജേഷ് വിശിഷ്ടാതിഥിയായി.
ചോറ്റാനിക്കര ദേവസ്വം അസി.കമ്മീഷണർ ബിജു ആർ. പിള്ള, ദേവസ്വം ബോർഡ് മെമ്പർ പ്രേംരാജ് ചൂണ്ടലാത്ത്, ദേവസ്വം കമ്മീഷണർ ഉദയകുമാർ എസ്.ആർ, ക്ഷേത്ര ഊരാളൻ പള്ളിപ്പുറത്ത് നാരായണൻ നമ്പൂതിരിപ്പാട്, അസി. എൻജിനിയർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാട്, പ്രകാശ് ശ്രീധർ, അജയകുമാർ ചോറ്റാനിക്കര, വേണുഗോപാൽ, തമ്പി തിലകൻ, ദേവസ്വം മാനേജർ രഞ്ജിനി രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് രണ്ടു സ്റ്റേജുകളിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.