
കൊച്ചി: നിർദ്ധനരായ ഉദ്യോഗാർത്ഥികൾക്കായി ആസ്റ്റർ മെഡ്സിറ്റി സൗജന്യമായി സംഘടിപ്പിച്ച ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സിന്റെ (ജി.ഡി.എ) ആദ്യ ബാച്ച് പൂർത്തിയായി. ആദ്യ ബാച്ചിൽ പഠനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. ചടങ്ങിൽ ഡോ.ടി.ആർ. ജോൺ, തങ്കം രാജരത്തിനം, ഡോ. സൂരജ്, ബ്രിജു മോഹൻ, ധന്യ ശ്യാമളൻ എന്നിവർ പങ്കെടുത്തു.
അടിസ്ഥാന ആരോഗ്യസംരക്ഷണ നൈപുണ്യം നേടുന്നതിനുള്ള തൊഴിലധിഷ്ഠിത കോഴ്‌സാണ് ജി.ഡി.എ. ദേശീയ നൈപുണ്യ വികസന അതോറിട്ടിയുടെ അംഗീകാരമുള്ള
6 മാസ കോഴ്‌സിന് ആദ്യത്തെ മൂന്ന് മാസം സ്‌റ്റൈപെന്റും ലഭിക്കും. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ആസ്റ്റർ ആശുപത്രികളിൽ സ്ഥിരനിയമന വാഗ്ദാനവുമുണ്ട്.