കൊച്ചി: പൊതുജനങ്ങളിൽനിന്ന് കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എ. സനോജിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.