y
കത്തിനശിച്ച വീടിന്റെ ഉൾഭാഗം

തൃപ്പൂണിത്തുറ: നഗരസഭ എരൂർ 46-ാം വാർഡിൽ പിഷാരികോവിലിന് സമീപം അംബിക ക്ഷേത്രത്തിന് പടിഞ്ഞാറുവശം താമസിക്കുന്ന തിട്ടയിൽ ബിജുവിന്റെ വീട് കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം.

പ്ലാസ്റ്റിക് എരിയുന്ന മണവും ശബ്ദവുംകേട്ട് എഴുന്നേറ്റ ബിജു വീടിന്റെ സ്വീകരണമുറിയിൽ തീ പടരുന്നത് കണ്ടു. ഉടനെ ഭാര്യ രമ്യ, ഒന്നര വയസുള്ള കുട്ടി എന്നിവരുമായി പി​ന്നി​ലെ വാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി തീ അണക്കുകയും ഗ്യാസ് സിലിണ്ടറുകൾ പുറത്തേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ തൃപ്പൂണിത്തുറ ഫയർഫോഴ്സും പൊലീസുമെത്തി തീ പൂർണമായും അണച്ചു. വീട്ടുപകരണങ്ങളും സർട്ടിഫിക്കറ്റുകളും ആധാരവുമടക്കം പൂർണമായി കത്തിനശിച്ചു. മുറ്റത്ത് കിടന്ന കാറും ഭാഗികമായി കത്തി. വില്ലേജ് ഓഫീസർ അന്വേഷണം നടത്തി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.