കൊച്ചി: ഇടപ്പള്ളി ലുലുമാളിൽനിന്ന് 5 മൊബൈൽഫോണുകൾ മോഷ്ടിച്ച കേസിൽ കൊല്ലം പവിത്രേശ്വരം സുലേഖവിലാസത്തിൽ രാധാകൃഷ്ണനെ (47) കളമശേരി പൊലീസ് അറസ്റ്റുചെയ്തു. സബ് ഇൻസ്പെക്ടർ സി.ആർ. സിംഗ്, സി.പി.ഒമാരായ അനീഷ്, ശരത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.