കൊച്ചി: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് പൂത്തോട്ട യൂണിറ്റ് ഗുരുവർഷം 170നോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷങ്ങൾ സംഗീതജ്ഞൻ ത്യപ്പൂണിത്തുറ എൻ. രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി. യോഗം പൂത്തോട്ട ശാഖ പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ വല്ലഭക്ഷേത്രം മേൽശാന്തി സജീവൻ, പരമേശ്വരൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.എൻ.ഇ.ഐ അഡ്വൈസർ ഇ.എൻ. മണിയപ്പൻ, ശാഖ വൈസ് പ്രസിഡന്റ് പി.ആർ. അനില, സെക്രട്ടറി അരുൺ കാന്ത്, യൂണിയൻ കമ്മിറ്റിയംഗം അഭിലാഷ് കൊല്ലം പറമ്പിൽ എന്നിവർ പ്രസംഗിച്ചു. യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് എ.എസ്. സുജിത്ത് സ്വാഗതവും സെക്രട്ടറി എ.സി. രാഹുൽ നന്ദിയും പറഞ്ഞു.