
കൊച്ചി: വല്ലാർപാടം ദേവാലയ സ്ഥാപനത്തിന്റെയും മാതാവിന്റെ ചിത്രപ്രതിഷ്ഠയുടെയും അഞ്ഞൂറ് വർഷം പൂർത്തിയാകുന്ന മഹാജൂബിലി ആഘോഷങ്ങളുടെ ആത്മീയ ചടങ്ങുകൾ കൃതജ്ഞതാബലിയോടെ ഇന്ന് സമാപിക്കും. വൈകിട്ട് ആറിന് അർപ്പിക്കുന്ന ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളിത്തപ്പറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും. അതിരുപതാ സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ, ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത് എന്നിവർ സഹകാർമ്മികരാകും. കോഴിക്കോട് രൂപതാ മെത്രാൻ ഡോ. വർഗീസ് ചക്കാലക്കൽ വചനപ്രഘോഷണം നടത്തും.
മൂന്ന് വർഷം നീണ്ട മഹാജൂബിലി ആഘോഷങ്ങളാണ് ഇതോടെ സമാപിക്കുന്നത്.