
കൊച്ചി: മലങ്കര മാർത്തോമ്മാ സഭയുടെ 33-ാമത് എറണാകുളം സെന്റർ കൺവെൻഷൻ കോട്ടയം കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തീമഥിയോസ് എപ്പിസ്‌കോപ്പാ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ബോബി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. മുൻ സഭാ സെക്രട്ടറി സി.വി. സൈമൺ മുഖ്യ സന്ദേശം നൽകി. ഭദ്രാസന വികാരി ജനറാൾ മാത്യു ജോൺ, പി.റ്റി. തോമസ്, കൺവെൻഷൻ സെക്രട്ടറി ജോസ് പി. മാത്യു, ജോൺസൺ സി. ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു. ഇന്നും നാളെയും സന്നദ്ധ സുവിശേഷക സംഘം, സേവികാ സംഘം, സീനിയർ സിറ്റിസൺ ഫെലോഷിപ്പ്, യുവജനസഖ്യം എന്നിവയുടെ പ്രത്യേക യോഗങ്ങൾ ചേരും.