കൊച്ചി: ഇ.എൻ.ടി വിദഗ്ദ്ധരുടെ 76-ാമത് ദേശീയ സമ്മേളനം എ.ഒ.ഐ കോൺഫറൻസ് 2025 കൊച്ചി കൊച്ചിയിൽ നടക്കും. അക്കാഡമികതല സെമിനാറുകൾ, പ്രബന്ധാവതരണങ്ങൾ, നൂതന ചികിൽസാരീതികൾ, ആധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടെയുള്ളവ ചർച്ചയാകും. വിദേശത്ത് നിന്നുൾപ്പെടെ ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കും.