കൊച്ചി: ഐ.എം.എ കൊച്ചി ഭാരവാഹികളുടെ സ്ഥാനാരോഹണം ഞായറാഴ്ച നടക്കും. കലൂർ ഐ.എം.എ ഹൗസിൽ വൈകിട്ട് ഏഴിന് നടക്കുന്ന സമ്മേളനം ഹൈക്കോടതി ജഡ്ജി​ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ.എം.എം. ഹനീഷ് അദ്ധ്യക്ഷനാകും. ഡോ. ജോസ് ചാക്കോ പെരിയപ്പുറം പുതിയ പ്രസിഡന്റ് ഡോ. ജേക്കബ് അബ്രാഹമിനെ പരിചയപ്പെടുത്തും. മുൻ പ്രസിഡന്റ് ഡോ. സുനിൽ.കെ. മത്തായി സ്ഥാനാരോഹണം നടത്തും. സെക്രട്ടറി ഡോ. ജോർജ് തുകലൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.

ഐ.എം.എ ഹൗസ് ചെയർമാൻ ഡോ.വി.പി. കുരൈയ്പ്പ്, മുൻ പ്രസിഡന്റ് ഡോ.എം. വേണുഗോപാൽ, ഐ.എം.എ ബ്ലഡ് ബാങ്ക് ചെയർമാൻ ഡോ.കെ. നാരായണൻകുട്ടി, ഐ.എം.എ ഹൗസ് കൺവീനർ ഡോ. സച്ചിദാനന്ദ കമ്മത്ത്, ഡബ്ല്യു.ഡി.ഡബ്ല്യു ഡോ. മാരി സൈമൺ, ഐ.ഡി.എ കൊച്ചിൻ വൈസ് പ്രസിഡന്റ് ഡോ. മീരാ ഗോപാലകൃഷ്ണൻ, എം.എം.എ കൊച്ചി സെക്രട്ടറി ഡോ.സച്ചിൻ സുരേഷ്, ട്രഷറർ ഡോ. ബെൻസിർ ഹുസൈൻ തുടങ്ങിയവർ സംസാരിക്കും.