കൊച്ചി: ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ കേൾവി തകരാർ, ത്വക്ക് രോഗം, അർബുദം എന്നിവയ്ക്കായി സൗജന്യ രോഗനിർണ്ണയ ക്യാമ്പുകൾ സംഘടിപ്പിക്കും. ഞായറാഴ്ച കേൾവി പരിശോധന, 20ന് ത്വക്ക് രോഗ നിർണയം, 27ന് അർബുദരോഗ നിർണയം എന്നിങ്ങനെയാണ് ക്യാമ്പുകൾ. രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ക്യാമ്പുകൾ. പങ്കെടുക്കുന്നവർക്ക് പരിശോധന കൂടാതെ സൗജന്യനിരക്കിൽ ശസ്ത്രക്രിയയും മറ്റു പരിശോധനകളുമുണ്ട്. വിവരങ്ങൾക്ക്: 04844077400, 7025350481.