കൊച്ചി: ഐ.എം.എ കൊച്ചി ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ രക്തദാന വാരാചരണ ആഘോഷത്തിന്റെ സമാപനം ഏഴിന് കലൂർ ഐ.എം.എ ഹൗസിൽ നടക്കും. രാവിലെ 10ന് നടക്കുന്ന സമാപന സമ്മേളനം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. വിവിധ അവാർഡുകളുടെ വിതരണവും നടക്കും. ഐ.എം.എ ബ്ലഡ് ബാങ്ക് കൊച്ചി ചെയർമാൻ ഡോ.കെ. നാരായണൻകുട്ടി അദ്ധ്യക്ഷനാകും.

ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. ജേക്കബ് അബ്രാഹം മുഖ്യപ്രഭാഷണം നടത്തും. ഐ.എം.എ ബ്ലഡ് ബാങ്ക് സെക്രട്ടറി ഡോ.എം.ഐ. ജുനൈദ് റഹ്മാൻ, ഡോ. രമാ മേനോൻ, പോപ്പുലർ വെഹിക്കിൾസ് ലിമിറ്റഡ് പ്രൊജക്ടസ് പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ്സ് വൈസ് പ്രസിഡന്റ് സോമി കെ. ചെറുവത്തൂർ, ഡോ.എൻ. വിജയകുമാർ, പ്രകാശ് അയ്യർ, പി.ആർ. ഉണ്ണിക്കൃഷ്ണൻ പിള്ള, ഡോ.എം. നാരായണൻ തുടങ്ങിയവർ സംസാരിക്കും.