 
കൊച്ചി: ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തിലുള്ള അരികെ പാലിയേറ്റീവ് കെയറിന് ഫെഡറൽബാങ്ക് വാഹനം കൈമാറി. അരികെയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് ഫെഡറൽബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ മുഖേന എം.ജി കോമെറ്റ് ഇലക്ട്രിക് കാർ കൈമാറിയത്. കൊച്ചി ഐ.എം.എ ഹൗസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഫെഡറൽ ബാങ്ക് റീജിയണൽ മേധാവിയും വൈസ് പ്രസിഡന്റുമായ ടി.എസ്. മോഹൻദാസ് ഐ.എം.എ ഹൗസ് ചെയർമാൻ ഡോ.വി.പി. കുരൈയ‌്പ്പ് എന്നിവർ ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. അരികെ പാലിയേറ്റിവ് കെയർ ചെയർമാൻ ഡോ.എം.ഐ. ജുനൈദ് റഹ്മാൻ, ഐ.എം.എ കൊച്ചി സെക്രട്ടറി ഡോ. സച്ചിൻ സുരേഷ്, ട്രഷറർ ഡോ. ബൻസീർ ഹുസൈൻ, പ്രസിഡന്റ് ഇലക്ട് ഡോ. അതുൽ ജോസഫ് മാനുവൽ, വൈസ് പ്രസിഡന്റ് ഡോ. ജോർജ് തുകലൻ, മുൻ പ്രസിഡന്റ്മാരായ ഡോ.എം. നാരായണൻ, ഡോ. ശ്രീനിവാസ കമ്മത്ത്, ഡോ.എം.എം. ഹനീഷ് എന്നിവർ പങ്കെടുത്തു.