
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ഹൈക്കോടതി ജസ്റ്റിസ് മുരളി പുരുഷോത്തമൻ കലാ സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ എം.ബി. മുരളീധരൻ അദ്ധ്യക്ഷനായി. ക്ഷേത്രം തന്ത്രി പുലിയന്നൂർ രവി നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. തൃപ്പൂണിത്തുറ ഗ്രൂപ്പ് അസി. കമ്മീഷ്ണർ എം.ജി. യഹുലദാസ്, കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടീ കമ്മീഷണർ സുനിൽകുമാർ കർത്താ, ഉത്സവാഘോഷ കമ്മിറ്റി സെക്രട്ടറി ആർ. രാമകൃഷ്ണൻ, ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ എന്നിവർ സംസാരിച്ചു.