കൊച്ചി: ജില്ലാ പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന ബോധിനി പദ്ധതിയുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലെ പത്ത്, ഹയർസെക്കൻഡറി ക്ലാസ് വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസുകളും കരിയർ ഗൈഡൻസ് ക്ലാസുകളും നൽകുന്നതിന് പരിശീലകരെ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാനതീയതി 10. ഫോൺ: 0484 2422256.