അങ്കമാലി: ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സ്കൂൾ ഒഫ് മാനേജ്മെന്റും ജൂബീ റിച്ചും ചേർന്ന് നടത്തുന്ന ദക്ഷ് മാനേജ്മെന്റ് ഫെസ്റ്റ് ഒക്ടോബർ 7,8 തിയതികളിൽ ക്യാമ്പസിൽ നടക്കും. ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാൻ ബോബി ചെമ്മണ്ണൂർ ഉത്ഘാടനം ചെയ്യും. അന്നേ ദിവസം വൈകുന്നേരം തന്നെ പുതുമുഖ നടനും സോഷ്യൽ മീഡിയ താരവുമായ പ്രണവ് ഹിപ്സ്റ്ററിന്റെ നേതൃത്വത്തിൽ കൾച്ചറൽ നെറ്റ് നടക്കും. രണ്ട് ദിവസങ്ങളിലായി വിവിധ കലാപരിപാടികളും മത്സരങ്ങളും വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്.